Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 06:57 PM

വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഡിജിറ്റൽ നിരീക്ഷണ സംവിധാനവുമായി യുഎഇ

by Raneesha Razak

ദുബായ്: അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമായി ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളുമായി യുഎഇ. ഏഴാമത് ‘ഇന്റർനാഷണൽ ഡേ ഓഫ് ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസ്’ ദിനാചരണത്തോട് അനുബന്ധിച്ചാണ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആമ്ന ബിൻത് അബ്ദുള്ള അൽ ദഹാക് രാജ്യത്തിന്റെ വിപുലമായ പദ്ധതികൾ വ്യക്തമാക്കിയത്. ‘നാഷണൽ എയർ ക്വാളിറ്റി അജണ്ട 2031’-ന്റെ ഭാഗമായി ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
തത്സമയ വിവരങ്ങൾ നൽകുന്ന ‘നാഷണൽ എയർ ക്വാളിറ്റി പ്ലാറ്റ്‌ഫോമും’ ഹരിതഗൃഹ വാതക പുറന്തള്ളൽ നിരീക്ഷിക്കുന്ന എംആർവി (MRV) സിസ്റ്റവും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ നിന്നുള്ള വായു ഗുണനിലവാര വിവരങ്ങൾ തത്സമയം ശേഖരിക്കാനും വിശകലനം ചെയ്യാനും പുതിയ ഡിജിറ്റൽ ഡാഷ്‌ബോർഡ് സഹായിക്കും. ഇതിന് പുറമെ വായുമലിനീകരണം മുൻകൂട്ടി പ്രവചിക്കുന്നതിനും മുന്നറിയിപ്പുകൾ നൽകുന്നതിനുമുള്ള സംവിധാനങ്ങളും വികസിപ്പിച്ചുവരികയാണ്. ശുദ്ധമായ അന്തരീക്ഷം ഉറപ്പാക്കുന്നത് വഴി ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുമാണ് യുഎഇ ലക്ഷ്യമിടുന്നത്.

You may also like