9
ദുബായ് : അനധികൃത സ്ഥലങ്ങളിൽ മലിനജലവും പെട്രോകെമിക്കൽ അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള ഹാനികരമായ വസ്തുക്കൾ തള്ളിയ 18 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 2026-ന്റെ ആദ്യ പകുതിയിൽ ദുബായ് മുനിസിപ്പാലിറ്റിയുടെയും ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയുടെയും സഹകരണത്തോടെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള എൻവയോൺമെന്റൽ ക്രൈംസ് സെക്ഷനാണ് ഈ നടപടി സ്വീകരിച്ചത്.
അപകടകരമായ വസ്തുക്കൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചവരെയാണ് അധികൃതർ പിടികൂടിയത്. പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.