Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:55 PM

കസ്റ്റംസ് ഡ്യൂട്ടി ഇളവ് കാലാവധി 60 ദിവസംകൂടി നീട്ടി ദുബായ് കസ്റ്റംസ്

by Raneesha Razak
ദുബായ് : ബിസിനസുകൾക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഡ്യൂട്ടി തടഞ്ഞുവെക്കുന്ന (suspension) കാലാവധി 60 ദിവസംകൂടി നീട്ടി ദുബായ് കസ്റ്റംസ്. ഇതോടെ മൊത്തം ഇളവ് ലഭിക്കുന്ന കാലാവധി 180 ദിവസമായി ഉയർന്നു.
പുനരേറ്റുമതി (re-export), താൽക്കാലിക പ്രവേശനം, എല്ലാത്തരം ട്രാൻസിറ്റ് എന്നിവയ്ക്കായി എത്തുന്ന ഇറക്കുമതികൾക്കാണ് ഈ ആനുകൂല്യം ബാധകമാവുക. 2026 ഫെബ്രുവരി 27 നും ഒക്ടോബർ 31 നും ഇടയിൽ കാലാവധി അവസാനിക്കുന്ന അർഹമായ കസ്റ്റംസ് ഡിക്ലറേഷനുകൾക്ക് ഈ ഇളവ് ബാധകമായിരിക്കും. യഥാർത്ഥ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ 60 ദിവസത്തെ അധിക ഇളവ് നിലവിൽ വരും.
വ്യാപാരം കൂടുതൽ സുഗമമാക്കുന്നതിനും, വിതരണ ശൃംഖലയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് ദുബായ് കസ്റ്റംസ് വ്യക്തമാക്കി. നിലവിലെ പ്രവർത്തനപരമായ വെല്ലുവിളികൾക്കിടയിൽ ബിസിനസ്സ് മേഖലയ്ക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പ്രഖ്യാപനം.

You may also like