Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:33 PM

നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിത ഡിജിറ്റൽ പരിവർത്തനത്തിനൊരുങ്ങി ദുബായ് പോലീസ്

by Raneesha Razak

ദുബായ് : അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകളും അഡ്വാൻസ്ഡ് ഡാറ്റ അനലിറ്റിക്സും സമന്വയിപ്പിച്ച് കൊണ്ടുള്ള വിപുലമായ ഡിജിറ്റൽ പരിവർത്തന പദ്ധതിയുമായി ദുബായ് പോലീസ്. ദുബായ് പോലീസിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൗൺസിലിന്റെ കന്നി യോഗത്തിലാണ് വരും തലമുറ എഐ പദ്ധതികൾക്ക് രൂപം നൽകിയത്.

സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, ഫീൽഡ് ഓപ്പറേഷനുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കും. വരും ഘട്ടങ്ങളിൽ സർക്കാർ പ്രക്രിയകളുടെ 50 ശതമാനവും സ്വയം പ്രവർത്തിക്കുന്ന എഐ സാങ്കേതികവിദ്യയിലേക്ക് (Agentic AI models) മാറ്റാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വിവിധ സർക്കാർ വകുപ്പുകളെ പരസ്പരം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഡിജിറ്റൽ ഗവേണൻസ് ഫ്രെയിംവർക്ക് വികസിപ്പിക്കൽ, ഡാറ്റ മാനേജ്‌മെന്റ് പോളിസി, സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ, ഉദ്യോഗസ്ഥർക്കുള്ള എഐ പരിശീലനങ്ങൾ എന്നിവയാണ് ഇതിലൂടെ നടപ്പിലാക്കുക. ആഗോളതലത്തിൽ സുരക്ഷാ നവീകരണത്തിലും ഡിജിറ്റൽ രംഗത്തും ദുബായ് പോലീസിന്റെ സ്ഥാനം ഒന്നാമത് എത്തിക്കാൻ ഈ പദ്ധതികൾ സഹായിക്കും.

You may also like