Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 06:19 PM

ദുബായിൽ പാർക്കിങ്ങിനും സാലിക്കിനും വാറ്റ്; പാർക്കിങ് മീറ്ററുകളിൽ ഇനി ക്യാഷ് വാങ്ങില്ല

by Raneesha Nizar

ദുബായ് : വാഹനയാത്രക്കാർക്ക് അധികച്ചെലവ് നൽകിക്കൊണ്ട് പാർക്കിങ്, ടോൾ സേവനങ്ങൾക്ക് അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി (VAT) ഏർപ്പെടുത്തി. പാർക്കിൻ (Parkin), സാലിക് (Salik) എന്നീ കമ്പനികൾ യുഎഇ നികുതി നിയമങ്ങൾക്കനുസൃതമായി 2026 ജൂൺ 1 മുതൽ വാറ്റ് പ്രാബല്യത്തിൽ വന്നതായി സ്ഥിരീകരിച്ചു. റോഡരികിലെയും അല്ലാതെയുമുള്ള പാർക്കിങ്ങുകൾ, സീസണൽ പാർക്കിങ് കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷൻ സേവനങ്ങൾ എന്നിവയുൾപ്പെടെ പാർക്കിന്റെ എല്ലാ സേവനങ്ങൾക്കും ഈ അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും. സാലിക് ടോൾ നിരക്കുകൾക്കും സാലിക് ടാഗ് ആക്ടിവേഷൻ ചാർജുകൾക്കും പുതിയ നികുതി ബാധകമാണ്.

കൂടാതെ, ദുബായുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ജൂൺ 1 മുതൽ പാർക്കിങ് മീറ്ററുകളിലെ ക്യാഷ് പേയ്‌മെന്റുകൾ പൂർണ്ണമായും നിർത്തലാക്കി. ഇനി മുതൽ കോയിനുകളോ കറൻസികളോ ഉപയോഗിച്ച് പാർക്കിങ് മീറ്ററുകളിൽ പണമടയ്ക്കാൻ സാധിക്കില്ല. എന്നാൽ വാഹന ഉടമകൾക്ക് നോൽ (nol) കാർഡുകൾ വഴിയും പാർക്കിൻ ആപ്പ്, എസ്എംഎസ്, ദുബായ് നൗ, ആർടിഎ ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും തടസ്സമില്ലാതെ പാർക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്.

You may also like