ദുബൈ : 2026-ന്റെ ആദ്യ പകുതിയിൽ 61,183 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അപേക്ഷകൾക്ക് അംഗീകാരം നൽകി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയൊരു നേട്ടത്തിനാണ് ദീവയുടെ ‘സഖൂർ’ (Soqoor) കോർപ്പറേറ്റ് പദ്ധതി വഴി വഴിതുറന്നിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ആവശ്യമായ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെ കോൺട്രാക്ടർമാർക്കും കൺസൾട്ടന്റുമാർക്കും പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു.
സഖൂർ പദ്ധതി വഴി ട്രാൻസ്മിഷൻ പവർ വിഭാഗത്തിൽ 32,802 അപേക്ഷകളും ഡിസ്ട്രിബ്യൂഷൻ പവറിൽ 20,200 അപേക്ഷകളും വാട്ടർ ആൻഡ് സിവിൽ വിഭാഗത്തിൽ 8,181 അപേക്ഷകളുമാണ് ദീവ ക്ലിയർ ചെയ്തത്. ജൂൺ അവസാനം വരെ 2,318-ലധികം പ്രമുഖ കോൺട്രാക്ടർമാരും കൺസൾട്ടന്റുമാരും ഈ സേവനം പ്രയോജനപ്പെടുത്തി. ദുബൈ സാമ്പത്തിക അജണ്ട (D33) ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ദീവ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുന്നതെന്ന് ദീവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. നിർമ്മാണ സമയവും ചെലവും ലാഭിക്കുന്നതിനോടൊപ്പം സാങ്കേതിക പിഴവുകൾ ഒഴിവാക്കാനും സഖൂർ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.
7