Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 12:05 AM

റെക്കോർഡുകൾ തകർത്ത് യുഎഇ; എണ്ണയിതര കയറ്റുമതി 452 ബില്യൺ ദിർഹമിലെത്തി

by Raneesha Razak

ദുബൈ : 2026-ന്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണയിതര വിദേശവ്യാപാരം 13.1 ശതമാനം വർധിച്ച് 1.937 ട്രില്യൺ ദിർഹത്തിലെത്തി. ഇതിൽ എണ്ണയിതര കയറ്റുമതി മാത്രം 23.9 ശതമാനം വർധനവോടെ 452.8 ബില്യൺ ദിർഹമെന്ന സർവകാല റെക്കോർഡിലെത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ശക്തമായ വികസന നയങ്ങൾക്കും തെളിവാണ് ഈ നേട്ടമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കിക്കൊണ്ട് തത്സമയ റിപ്പോർട്ട് പുറത്തുവിട്ടു. ചൈന, സ്വിറ്റ്‌സർലൻഡ്, ഇന്ത്യ എന്നിവരാണ് യുഎഇയുടെ പ്രധാന വ്യാപാര പങ്കാളികൾ.

You may also like