Featured Partner • Sponsored Advertisement
Reboot Computers
Loading info...
Aug 28, 2026 | 06:59 AM

​പ്രവാചക സ്നേഹത്തിന്റെ സന്ദേശവുമായി ദുബൈയിൽ മീലാദ് ഗ്രാൻഡ് കോൺഫറൻസ്;കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥി

by silvya

ദുബൈ: പ്രവാചകസ്നേഹത്തിന്റെ സന്ദേശമുയർത്തി ഐ സി എഫ് – മർകസ് സംയുക്തമായി സംഘടിപ്പിക്കുന്ന “ഖൽബിലുണ്ട് എന്റെ നബി” മീലാദ് ഗ്രാൻഡ് കോൺഫറൻസ് ഓഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ദുബൈ ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളിൽ വെച്ച് നടക്കും.

​ദുബൈ മതകാര്യ വകുപ്പുമായി സഹകരിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും. കുടുംബ ജീവിതത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ഈ വർഷം യു എ ഇ ആചരിക്കുന്ന ‘ഫാമിലി ഇയർ’ സന്ദേശത്തിന്റെ ഭാഗമായി പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജീവിതവും സ്നേഹസന്ദേശങ്ങളും അനുസ്മരിക്കുന്ന വിവിധ പരിപാടികൾ കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

​പരിപാടിയിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തും. മത–സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ കുടുംബങ്ങൾക്കായി വിപുലമായ സീറ്റിംഗ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

You may also like