Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:55 PM

യുഎഇ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകുന്നു

by Raneesha Razak
ദുബായ് : യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ ഇന്ന് രാവിലെ മുതൽ വിമാന സർവീസുകൾ വൈകുന്നതായി റിപ്പോർട്ട്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ നിരവധി സർവീസുകളിലാണ് മാറ്റമുള്ളത്. ദേശീയ-അന്തർദേശീയ വിമാനക്കമ്പനികൾ പലതും തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തിട്ടുണ്ട്. സാങ്കേതിക തകരാറുകളെ തുടർന്ന് ഇത്തിഹാദിന്റെ രണ്ട് ദീർഘദൂര സർവീസുകൾ വൈകിയപ്പോൾ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഫ്ലൈദുബായിയും എയർ അറേബ്യയും പൂർണ്ണമായും റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങളുടെ സമയക്രമത്തിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ തൽസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

You may also like