Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 15, 2026 | 09:03 AM

ഇത്തിഹാദ് റെയിൽ പദ്ധതി; ഷാർജയിൽ ഓഗസ്റ്റ് വരെ താൽക്കാലിക ഗതാഗത നിയന്ത്രണം

by Raneesha Nizar

ഷാർജ : യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷാർജയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു. 2026 ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഈ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരിക. യൂണിവേഴ്സിറ്റി സിറ്റിക്കും അർദ് അൽ മാഹിദിനും ഇടയിലുള്ള റോഡുകളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഭാവിയിൽ കൂടുതൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ഈ താൽക്കാലിക ക്രമീകരണം. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ പകരമുള്ള റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

You may also like