Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 03:22 AM

എമിറേറ്റ്‌സ് റോഡിൽ ട്രക്കുകൾക്ക് പുതിയ നിയന്ത്രണം; നാളെ മുതൽ പ്രാബല്യത്തിൽ

by Raneesha Razak

ഷാർജ : റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ് റോഡിൽ ട്രക്കുകൾക്ക് ഷാർജയിൽ പുതിയ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നാളെ (ജൂൺ 23, ചൊവ്വാഴ്ച) മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അൽ റഹ്മാനിയ, അൽ സുബൈർ, അൽ സജാ എന്നീ പ്രധാന മേഖലകളിലെ റൂട്ടുകളിലാണ് മാറ്റങ്ങൾ. പുതിയ ക്രമീകരണങ്ങൾ അനുസരിച്ച് ട്രക്കുകൾക്ക് അൽ റഹ്മാനിയ ടണലിലൂടെ പ്രവേശനം ഉണ്ടായിരിക്കില്ല. അജ്മാനിൽ നിന്ന് വരുന്ന ട്രക്കുകൾ അൽ സുബൈർ ടണൽ വഴി അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് തിരിച്ചുവിടും. അൽ സജായിൽ നിന്ന് ദുബായ് ഭാഗത്തേക്ക് പോകുന്ന ട്രക്കുകൾ പ്രത്യേക ടണൽ വഴി പോകണം. കൂടാതെ, അൽ സുബൈർ അഗ്രിക്കൾച്ചറൽ ഏരിയയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി എമിറേറ്റ്‌സ് റോഡിൽ അധിക ലെയിനും, റെസിഡൻഷ്യൽ ഏരിയയിലേക്ക് നേരിട്ടുള്ള പുതിയ റോഡും സജ്ജമാക്കിയിട്ടുണ്ട്. പുതിയ ട്രാഫിക് നിർദ്ദേശങ്ങൾ ഡ്രൈവർമാർ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You may also like