Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 04:18 AM

ഖോർഫക്കാൻ പഴയ മാർക്കറ്റ് പുനരുദ്ധരിക്കാൻ ഷാർജ ഭരണാധികാരിയുടെ ഉത്തരവ്

by Raneesha Razak

ഷാർജ : യുഎഇയുടെ പരമ്പരാഗത കരകൗശല വിദ്യകളെ സംരക്ഷിക്കുന്നതിനും സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി കിഴക്കൻ നഗരമായ ഖോർഫക്കാനിലെ പഴയ മാർക്കറ്റ് (സൂഖ് ശർഖ്) വിപുലീകരിക്കാനും പുനരുദ്ധരിക്കാനും ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിനാണ് ഇതിന്റെ ചുമതല. പുനരുദ്ധാരണത്തിന് ശേഷം ‘ക്രാഫ്റ്റ്‌സ്‌മെൻസ് ഹൗസസ്’ (Craftsmen’s Houses) എന്ന പേരിൽ അറിയപ്പെടുന്ന ഈ മാർക്കറ്റ്, പരമ്പരാഗത കരകൗശല വിദഗ്ദ്ധരുടെ പ്രധാന കേന്ദ്രമായി മാറും. സന്ദർശകർക്കായി തത്സമയ വർക്ക്‌ഷോപ്പുകളും പ്രദർശനങ്ങളും ഇവിടെ ഒരുക്കും. ഖോർഫക്കാൻ ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പൈതൃക കേന്ദ്രം യുഎഇയുടെ കിഴക്കൻ തീരത്തെ ടൂറിസം സാധ്യതകളെ കൂടുതൽ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like