Featured Partner • Sponsored Advertisement
Reboot Computers
Loading info...
Aug 28, 2026 | 08:53 AM

മാളുകളെ ഫിറ്റ്‌നസ് ട്രാക്കുകളാക്കി ‘ദുബായ് മാളത്തൺ 2026’ ആരംഭിച്ചു

by Raneesha Nizar

ദുബായ് : വേനൽക്കാലത്തും പൊതുജനങ്ങൾക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനായി ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളെ ഇൻഡോർ വാക്കിംഗ്, റണ്ണിംഗ് ട്രാക്കുകളാക്കി മാറ്റുന്ന ‘ദുബായ് മാളത്തൺ 2026’ (Dubai Mallathon 2026) പദ്ധതിക്ക് വൻ ജനപങ്കാളിത്തം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ വേനൽക്കാല ഫിറ്റ്‌നസ് ചലഞ്ചിൽ ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് പങ്കാളികളാകുന്നത്. കടുത്ത വേനൽച്ചൂടിൽ നിന്ന് മാറി പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത സുരക്ഷിതമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ ഇത് സഹായിക്കുന്നു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കായികം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ദുബായിലെ പ്രമുഖ മാളുകളിൽ ഇതിനായി പ്രത്യേക റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇതിൽ സൗജന്യമായി പങ്കുചേരാവുന്നതാണ്.

You may also like