Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 01:21 PM

മെസ്സിയുടെ വിടവാങ്ങൽ പോസ്റ്റിൽ സ്നേഹമറിയിച്ച് റൊണാൾഡോ

by Raneesha Razak
ബ്യൂനസ് ഐറിസ് : അർജന്റീനയ്ക്കായി രണ്ടുപതിറ്റത്തോളം നീണ്ട ചരിത്രപ്രസിദ്ധമായ കരിയറിന് വിരാമമിട്ട ലയണൽ മെസ്സിക്ക് സ്നേഹാന്വേഷണങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ബെനിനെതിരെയുള്ള സൗഹൃദ മത്സരത്തോടെ (3-0) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയ മെസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെയാണ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് റൊണാൾഡോ കമന്റുമായി എത്തിയത്.
“ലിയോ, രാജ്യത്തിനായി വർഷങ്ങളോളം കളിച്ചു, എക്കാലവും നിലനിൽക്കുന്ന ഒരു ചരിത്രമാണ് നിങ്ങൾ രചിച്ചത്. അർജന്റീനയ്ക്കൊപ്പം നിങ്ങൾ നേടിയ നേട്ടങ്ങൾക്ക് എല്ലാവിധ ബഹുമാനവും നൽകുന്നു. ആലിംഗനം” – റൊണാൾഡോ കുറിച്ചു. ഫുട്ബോൾ മൈതാനത്ത് പതിറ്റാണ്ടുകളായി പരസ്പരം മത്സരിച്ചുപോന്ന ഈ ഇതിഹാസങ്ങളുടെ പരസ്പര ബഹുമാനം കായികലോകത്തിന്റെ ഹൃദയം കവർന്നിരിക്കുകയാണ്.
ബ്യൂനസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബെനിനെതിരെ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായാണ് 39 കാരനായ മെസ്സി തന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കിയത്. പതിനായിരക്കണക്കിന് ആരാധകരുടെ അകമ്പടിയോടെയായിരുന്നു മെസ്സിയുടെ വികാരനിർഭരമായ പടിയിറക്കം.

You may also like