Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:58 AM

ദുബായ് സൗത്തിൽ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കി പേളി മാണി

by Raneesha Nizar

ദുബായ് : മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ പേളി മാണി ദുബായിൽ പുത്തൻ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കി. ദുബായിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ കേന്ദ്രമായ ദുബായ് സൗത്തിലാണ് (Dubai South) പേളിയുടെ പുതിയ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ബിൽഡർമാരായ നന്മ ഗ്രൂപ്പിന്റെ ‘നന്മ ലോട്ടസ്’ (Nanma Lotus) എന്ന പ്രൊജക്റ്റിലാണ് താരം അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്നതാണ് ഈ ആഡംബര ഫ്ലാറ്റ് എന്നാണ് റിപ്പോർട്ടുകൾ. 2028-ഓടെ ഈ പ്രൊജക്റ്റിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി തുറമുഖം, ലുലു ഹൈപ്പർമാർക്കറ്റ്, എക്‌സ്‌പോ സിറ്റി തുടങ്ങിയ ദുബായിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന തന്ത്രപ്രധാനമായ ലൊക്കേഷനിലാണ് പേളിയുടെ പുതിയ വീട് ഒരുങ്ങുന്നത്. ദുബായിൽ സ്വന്തമായി ഒരു വീട് എന്നത് തങ്ങളുടെ വലിയൊരു സ്വപ്നമായിരുന്നുവെന്നും അത് ഒടുവിൽ യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും പേളി കുറിച്ചു. പുതിയ അപ്പാർട്ട്മെന്റ് സൈറ്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്.

You may also like