Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 02:15 PM

അബുദാബിയിൽ അത്ഭുതമൊരുങ്ങുന്നു , 1.7 ബില്യൺ ഡോളറിന്റെ ഭീമൻ ‘സ്ഫിയർ’

by Raneesha Razak

അബുദാബി : യുഎസ് നഗരമായ ലാസ് വെഗാസിന് പിന്നാലെ ലോകത്തിലെ രണ്ടാമത്തെയും അമേരിക്കയ്ക്ക് പുറത്തെ ആദ്യത്തെയും ‘സ്ഫിയർ’ (Sphere) വിനോദ കേന്ദ്രം അബുദാബിയിൽ ഒരുങ്ങുന്നു. യാസ് ഐലൻഡിൽ യാസ് മാളിനും സീവേൾഡിനും ഇടയിലായി 1.7 ബില്യൺ യുഎസ് ഡോളർ (ഏകദേശം 170 കോടി ഡോളർ) ചെലവിലാണ് ഈ അത്യാധുനിക എൽഇഡി ഗോളാകൃതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നത്. അബുദാബിയുടെ സമതല ഭൂപ്രകൃതിയും തെളിഞ്ഞ അന്തരീക്ഷവും കാരണം കിലോമീറ്ററുകൾ അകലെയുള്ള ഷെയ്ഖ് സായിദ് റോഡിൽ നിന്നും അബുദാബി ഐലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ഭീമൻ എൽഇഡി ഗോളം ദൃശ്യമാകും.

20,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ മെഗാ തിയേറ്ററിനുള്ളിൽ യുഎഇയുടെ ചരിത്രവും പാരമ്പര്യവും Pearl Diving (മുത്തു വാരൽ) കാലഘട്ടം മുതൽ ബഹിരാകാശ ഗവേഷണം വരെയുള്ള കഥകളും അത്യാധുനിക വിഷ്വൽ-ഓഡിയോ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആളുകളിലേക്ക് എത്തിക്കും. കൂടാതെ ആഗോളതലത്തിലെയും അറബ് മേഖലയിലെയും പ്രമുഖ കലാകാരന്മാരുടെ സംഗീത പരിപാടികൾ, അന്താരാഷ്ട്ര കായിക മത്സരങ്ങൾ, ആഗോള സമ്മേളനങ്ങൾ എന്നിവയ്ക്കും ഇവിടം വേദിയാകും. 2029 അവസാനത്തോടെ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (DCT) ലക്ഷ്യമിടുന്നത്.

You may also like