ഷാർജ : ഷാർജ എയർപോർട്ടിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി അത്യാധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത പുതിയ ഔദ്യോഗിക യൂണിഫോം ഷാർജ പോലീസ് പുറത്തിറക്കി. എയർപോർട്ട് പോലീസിന്റെ പ്രവർത്തന സജ്ജത വർദ്ധിപ്പിക്കുന്നതിനും ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് പുതിയ മാറ്റം.
ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിർ, ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ യൂണിഫോം ലോഞ്ച് ചെയ്തത്. എയർപോർട്ട് പോലുള്ള വലിയ സുരക്ഷാ ഉത്തരവാദിത്തങ്ങളുള്ള ഇടങ്ങളിൽ ദീർഘനേരം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ ചലിക്കാനും സുഖകരമായി ധരിക്കാനും സാധിക്കുന്ന ഉയർന്ന നിലവാരമുള്ള തുണിത്തരങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതേസമയം, ഷാർജ പോലീസിന്റെ പരമ്പരാഗത ദൃശ്യഭംഗിയും പ്രൊഫഷണൽ ലുക്കും ഇതിൽ നിലനിർത്തിയിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ മികച്ചതും വേഗതയേറിയതുമായ സുരക്ഷാ സേവനങ്ങൾ നൽകാൻ ഈ നവീകരണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
51