Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:17 AM

ദുബായിൽ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പവന് കുറഞ്ഞത് 100 ദിർഹത്തിലധികം

by Raneesha Nizar

ദുബായ് : സ്വർണ്ണപ്രേമികൾക്ക് ആശ്വാസമായി ദുബായിൽ സ്വർണ്ണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് ദുബായിൽ വില താഴോട്ട് പോകുന്നത്. ബുധനാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 481.50 ദിർഹമായും 22 കാരറ്റ് ഗ്രാമിന് 446 ദിർഹമായും കുറഞ്ഞു. ചൊവ്വാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റിന് ഗ്രാമിന് 3.75 ദിർഹവും 22 കാരറ്റിന് 3.25 ദിർഹവും കുറഞ്ഞിട്ടുണ്ട്.
ജൂൺ രണ്ടിലെ നിരക്കുമായി ഒത്തുനോക്കുമ്പോൾ വലിയൊരു ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. അന്ന് 24 കാരറ്റിന് 542.50 ദിർഹമായിരുന്ന വിലയിൽ നിന്നും ഇപ്പോൾ ഗ്രാമിന് 61 ദിർഹത്തോളം കുറഞ്ഞു (ഏകദേശം 11 ശതമാനം ഇടിവ്). യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും ആഗോള വിപണിയിൽ സ്വർണ്ണത്തിന് ആവശ്യം കുറഞ്ഞതുമാണ് വില താഴാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 3,980 ഡോളറിന് താഴേക്ക് പോയി. വില ഇനിയും കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ വിപണിയെ നിരീക്ഷിക്കുകയാണ് നിക്ഷേപകരും ഉപഭോക്താക്കളും.

You may also like