Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 08:46 PM

ആഗോള വാട്ടർ അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു

by Raneesha Razak

ദുബായ് : യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷന്റെ (Suqia UAE) നേതൃത്വത്തിൽ നൽകുന്ന അഞ്ചാമത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ വാട്ടർ അവാർഡിനായി (Global Water Award) അപേക്ഷകൾ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള പിന്നോക്ക മേഖലകളിൽ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് സുസ്ഥിരവും ആധുനികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് 1 ദശലക്ഷം യുഎസ് ഡോളർ (10 ലക്ഷം ഡോളർ) സമ്മാനത്തുകയുള്ള ഈ പുരസ്കാരം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, പുനരുപയോഗ ഊർജ്ജം എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നൂതന ജലശുദ്ധീകരണ പ്രൊജക്റ്റുകൾക്കാണ് ഇത്തവണ അവാർഡിൽ മുൻഗണന നൽകുന്നത്.

ആഗോളതലത്തിലുള്ള സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് 2026 സെപ്റ്റംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇന്നൊവേറ്റീവ് പ്രൊജക്റ്റ്സ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഇന്നൊവേറ്റീവ് ഇൻഡിവിജ്വൽ, ക്രൈസിസ് സൊല്യൂഷൻസ് എന്നീ നാല് പ്രധാന വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. അപേക്ഷകർ തങ്ങളുടെ പ്രൊജക്റ്റുകളുടെ സാങ്കേതിക വിവരങ്ങൾ, പ്രവർത്തന രീതി, പരിസ്ഥിതി ആഘാത വിലയിരുത്തൽ റിപ്പോർട്ട് എന്നിവ സഹിതം ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷകൾ നൽകാനെന്ന് സുഖിയ യുഎഇ ഭാരവാഹികൾ അറിയിച്ചു.

You may also like