Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 02:08 PM

പൊതു പാർക്കിംഗ് നിയമങ്ങളിൽ വ്യക്തത വരുത്തി ഷാർജ സിറ്റി മുനിസിപ്പാലിറ്റി

നീല ബോർഡുള്ള സ്ഥലങ്ങളിൽ അവധി ദിനങ്ങളിലും പണം നൽകണം; മഞ്ഞ ബോർഡുള്ളിടത്ത് വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യം

by Raneesha Razak
ഷാർജ: എമിറേറ്റിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നീല, മഞ്ഞ സൈൻബോർഡുകൾ തമ്മിലുള്ള വ്യത്യാസങ്ങളും പാർക്കിംഗ് ഫീസ് ബാധകമാകുന്ന സമയക്രമവും വ്യക്തമാക്കി ഷാർജ സിറ്റി മുനിസിപ്പാലിറ്റി. നീല നിറത്തിലുള്ള സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പാർക്കിംഗ് മേഖലകളിൽ ഔദ്യോഗിക അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ ഏഴ് ദിവസവും വാഹനമോടിക്കുന്നവർ പാർക്കിംഗ് ഫീസ് നൽകേണ്ടതുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം, മഞ്ഞ നിറത്തിലുള്ള സൈൻബോർഡുകൾ ഉള്ള സ്ഥലങ്ങളിൽ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് പൂർണ്ണമായും സൗജന്യമായിരിക്കും.
രണ്ട് വിഭാഗത്തിലുള്ള പാർക്കിംഗ് മേഖലകളിലും രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് പാർക്കിംഗ് ഫീസ് ഈടാക്കുന്ന സമയം. എന്നാൽ സൈൻബോർഡിന്റെ നിറത്തിനനുസരിച്ച് ഫീസ് നൽകേണ്ട ദിവസങ്ങളിൽ മാറ്റമുണ്ടായിരിക്കുമെന്നും, പിഴകൾ ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ബോർഡുകളുടെ നിറവും സമയക്രമവും കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

You may also like