Sharjah
ഷാർജ : ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി യുവതി മരിച്ചു. പ്രൊഫഷണൽ ദന്തഡോക്ടറായ ഡോ. അഫീന റഹീം (32) ആണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെട്ടത്. അടുക്കളയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ പരിപാലിക്കുന്നതിനായി ദന്തചികിത്സാ രംഗത്തുനിന്നും താൽക്കാലികമായി ഇടവേളയെടുത്ത് വീട്ടിൽ വിശ്രമത്തിലായിരുന്നു ഇവർ. അധ്യാപകനായ യാസറാണ് ഭർത്താവ്. ഡോ. അഫീനയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും പ്രവാസി സമൂഹത്തെയും വൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മോഷണം നടന്ന് മണിക്കൂറുകൾക്കകം ലക്ഷങ്ങളുടെ തൊണ്ടിമുതൽ പിടിച്ചെടുത്ത് ഷാർജ പൊലീസ്
മുതിർന്ന പൗരന്മാർക്കും വിരമിച്ചവർക്കും പാർട്ട് ടൈം തൊഴിൽ സംവിധാനത്തിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി
ഷാർജ: ഓഗസ്റ്റ് 26-ന് നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിലും ഉരുൾപൊട്ടലിലും കാണാതായ സുഹൃത്തിനെക്കുറിച്ച് വിവരമൊന്നുമില്ലാതെ ആശങ്കയിൽ കഴിയുകയാണ് ഷാർജയിലെ നേപ്പാൾ പ്രവാസിയായ ദിപേഷ് പൗഡൽ. 15 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന ശേഷം കഴിഞ്ഞ വർഷം നാട്ടിലേക്ക് മടങ്ങിയ പെംബ ഷെർപ (Pemba Sherpa) എന്ന സുഹൃത്തിനെക്കുറിച്ചാണ് ഇതുവരെയും യാതൊരു വിവരവും ലഭിക്കാത്തത്. ഒന്നര വയസ്സുള്ള പെൺകുട്ടിയുടെ പിതാവാണ് പെംബ.
ടിബറ്റിലെ മാനസസരോവറിലേക്ക് ടൂറിസ്റ്റുകളുമായി പോയ 27 അംഗ സംഘത്തോടൊപ്പം അതിർത്തി മേഖലയിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 17 മലേഷ്യൻ പൗരന്മാർ, രണ്ട് ബ്രിട്ടീഷ് പൗരന്മാർ, ഒരു അമേരിക്കൻ പൗരൻ, ഏഴ് നേപ്പാൾ സ്വദേശികളായ സഹായപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘത്തിൽ പെംബയും ഉണ്ടായിരുന്നു. അതിർത്തിയിലേക്ക് പോകുകയാണെന്ന് ഓഗസ്റ്റ് 26-ന് രാവിലെ പെംബ വീട്ടിലേക്ക് വിളിച്ചു പറഞ്ഞതിന് ശേഷം പിന്നീട് ഫോൺ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താൻ നേപ്പാൾ സർക്കാർ ഊർജ്ജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കനത്ത നാശനഷ്ടങ്ങൾ തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ദുരന്തബാധിതർക്ക് യുഎഇ സർക്കാർ നൽകിയ വൻ സഹായത്തിന് ദിപേഷ് പൗഡൽ നന്ദി രേഖപ്പെടുത്തി. പ്രളയക്കെടുതിയിൽ അകപ്പെട്ട സ്വന്തം സുഹൃത്തും സംഘവും സുരക്ഷിതരായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.