Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 08:02 AM

DSO-യിൽ ഐടി ഹാർഡ്‌വെയർ നിർമ്മാണ കേന്ദ്രം തുറന്നു

by Raneesha Nizar

ദുബായ് : ദുബായ് സിലിക്കൺ ഒയാസിസിൽ (DSO) യുഎഇയിലെ ആദ്യത്തെ എന്റർപ്രൈസ് ഐടി ഹാർഡ്‌വെയർ നിർമ്മാണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേർണോ എന്റർപ്രൈസസിന്റെ (KERNO Enterprises) ഈ പുതിയ ആസ്ഥാനവും ഫാക്ടറിയും DIEZ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിവർഷം 60,000-ത്തിലധികം എഐ (AI) സെർവറുകളും ഡാറ്റാ സ്റ്റോറേജ് സിസ്റ്റങ്ങളും നിർമ്മിക്കാൻ ശേഷിയുള്ളതാണ് ഈ കേന്ദ്രം. ദുബായ് ഇക്കണോമിക് അജണ്ട ഡി33 (D33) ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഈ സംരംഭം സഹായിക്കും.

You may also like