Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 09:00 AM

ഐഫോൺ 18 പ്രോ മാക്‌സ് ഇഎംഐയിൽ വാങ്ങാൻ പ്ലാനുണ്ടോ?

by Raneesha Razak

ദുബായ് : ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ വിപണിയിലെത്തുമ്പോൾ 5,500 ദിർഹത്തിന് മുകളിൽ വരുന്ന തുക ഒരൊറ്റയടിക്ക് നൽകുന്നതിന് പകരം ഇഎംഐ (EMI) വഴി വാങ്ങാൻ ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധർ. മാസം 230 ദിർഹം പോലുള്ള ചെറിയ തുകകളായി അടയ്ക്കുമ്പോൾ വൻ തുക താങ്ങാനാവുന്നതായി തോന്നുമെങ്കിലും, സ്വന്തമായി തുക നൽകി വാങ്ങാൻ ശേഷിയില്ലാത്തവർ കടമെടുത്ത് ഫോൺ വാങ്ങുന്നത് സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ഫൈസാൻ മണ്ടാവിയ വ്യക്തമാക്കി. മൊത്തം അടയ്ക്കേണ്ട തുക, പ്രോസസിംഗ് ഫീസ്, മറഞ്ഞിരിക്കുന്ന ചാർജുകൾ എന്നിവ പരിശോധിക്കാതെ ഇഎംഐ ഓഫറുകളിൽ വീഴരുത്.

ഉപയോഗം തുടങ്ങുന്നതോടെ മൂല്യം കുറയുന്ന ഇത്തരം ഗാഡ്‌ജറ്റുകൾക്കായി ദീർഘകാല ഇഎംഐകൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. 0% ഇഎംഐ ഓഫറുകൾ നൽകുമെങ്കിലും, അടവ് തെറ്റിയാൽ വലിയ പിഴയീടാക്കാൻ സാധ്യതയുണ്ട്. മുൻപത്തെ ഫോണിന്റെ ഇഎംഐ അടച്ചു തീരുന്നതിന് മുൻപ് തന്നെ പുതിയ ഫോണിലേക്ക് മാറുന്നതും, അടിയന്തര ആവശ്യങ്ങൾക്കുള്ള സമ്പാദ്യം ഇല്ലാതെ ഇഎംഐകൾ ഏറ്റെടുക്കുന്നതും വലിയ കടക്കെണിയിലേക്ക് നയിക്കും. ബിസിനസ്സിനോ ജോലി ആവശ്യങ്ങൾക്കോ അത്യന്താപേക്ഷിതമല്ലാത്ത പക്ഷം, സാമ്പത്തിക സ്ഥിരത കൈവരിച്ച ശേഷം മാത്രം ഇത്തരം ലക്ഷ്വറി ഫോണുകൾ വാങ്ങുന്നതാണ് ബുദ്ധിയെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

You may also like