Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:48 PM

ആക്രമണങ്ങളിലൂടെ പുതിയ ഭൗമരാഷ്ട്രീയ സാഹചര്യം അടിച്ചേൽപ്പിക്കാനാകില്ലെന്ന് അൻവർ ഗർഗാഷ്

by Raneesha Razak

അബുദാബി : ഗൾഫ് രാജ്യങ്ങൾക്ക് മേൽ അധിനിവേശത്തിലൂടെയോ ആക്രമണങ്ങളിലൂടെയോ പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ (Geopolitical Realities) അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്. എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണങ്ങളിലൂടെ ഒരു സാഹചര്യം നിർബന്ധപൂർവ്വം സൃഷ്ടിക്കുന്നത് ഒരിക്കലും സ്ഥിരത കൈവരിക്കില്ലെന്നും, മറിച്ച് ഭാവിയിൽ കൂടുതൽ ഭിന്നതകൾക്കും സംഘർഷങ്ങൾക്കും അത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) നിലവിലെ സാഹചര്യങ്ങൾക്കും ഇത് പൂർണ്ണമായും ബാധകമാണെന്ന് ഗർഗാഷ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ജലപാത തടസ്സപ്പെടുത്താനോ കപ്പലുകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ ഉള്ള നീക്കങ്ങൾ ഗൾഫ് മേഖലയുടെ സുരക്ഷ തകർക്കുമെന്നും, സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like