Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:15 AM

ഗാലക്സി വാച്ച്9, വാച്ച് അൾട്രാ2 സ്മാർട്ട്‌വാച്ചുകൾ അവതരിപ്പിച്ച് സാംസങ്

by Raneesha Razak

ലണ്ടൻ : ലണ്ടനിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ചടങ്ങിൽ രണ്ട് പുതിയ സ്മാർട്ട്‌വാച്ചുകൾ സാംസങ് അവതരിപ്പിച്ചു. നിത്യജീവിതത്തിലെ ആരോഗ്യനിരീക്ഷണം, ഉറക്കം, വ്യായാമം എന്നിവ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ലൈറ്റ്‌വെയ്റ്റ് മോഡലായ ‘ഗാലക്‌സി വാച്ച്9’, സാഹസിക യാത്രികർക്കും കായികതാരങ്ങൾക്കുമായി കൂടുതൽ കരുത്തോടെ നിർമ്മിച്ച ‘ഗാലക്‌സി വാച്ച് അൾട്രാ2’ എന്നിവയാണ് വിപണിയിലെത്തിച്ചത്. അലുമിനിയം ബോഡിയിലുള്ള വാച്ച്9 40mm, 44mm അളവുകളിൽ ലഭ്യമാണ്. അതേസമയം 47mm ടൈറ്റാനിയം ബോഡിയും വലിയ 800mAh ബാറ്ററിയുമുള്ളതാണ് വാച്ച് അൾട്രാ2. ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ വെയർ എലൈറ്റ് പ്രൊസസറാണ് ഇരു വാച്ചുകളിലും പ്രവർത്തിക്കുന്നത്.

വാച്ച്9-ൽ ഹൃദയാരോഗ്യം, ഫിറ്റ്‌നസ് സൂചിക, ശബ്ദമലിനീകരണ മുന്നറിയിപ്പ് എന്നിവ പരിശോധിക്കാനുള്ള സൗകര്യങ്ങളുണ്ട്. കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്ന അൾട്രാ2-ൽ ട്രെയിൽ റണ്ണിംഗ്, ഡൈവിംഗ് ട്രാക്കിംഗ്, നിർജ്ജലീകരണ നിർദ്ദേശങ്ങൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ വാച്ച്9 അടിസ്ഥാന മോഡലുകൾക്ക് 1,449 ദിർഹം മുതലും എൽടിഇ പതിപ്പുകൾക്ക് 1,649 ദിർഹം മുതലുമാണ് വില. വാച്ച് അൾട്രാ2-ന് 2,669 ദിർഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന വാച്ചുകൾ ഓഗസ്റ്റ് 7 മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങും.

You may also like