Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 30, 2026 | 09:18 PM

ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ടുകളിൽ ഇനി ‘ബൈ നൗ, പേ ലേറ്റർ’ വിവരങ്ങളും ലഭ്യമാകും

by Raneesha Nizar

അബുദാബി : യുഎഇയിലെ ജനങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ ‘ബൈ നൗ, പേ ലേറ്റർ’ (BNPL) ഇടപാടുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (ECB). പ്രമുഖ ബിഎൻപിഎൽ സേവനദാതാക്കളായ ടാബി (Tabby), താമര (Tamara) എന്നിവയുമായി സഹകരിച്ചാണ് 2026 ജൂലൈ മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ മുൻകാല ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഇനി ക്രെഡിറ്റ് റിപ്പോർട്ടിൽ ലഭ്യമാകും.
ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിനും, ബാങ്കുകൾക്കും വായ്പാ സ്ഥാപനങ്ങൾക്കും കൂടുതൽ സുരക്ഷിതമായി വായ്പകൾ നൽകുന്നതിനും ഈ തീരുമാനം സഹായിക്കും. കൂടാതെ, ബിഎൻപിഎൽ സേവനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നവർക്ക് ഉയർന്ന ക്രെഡിറ്റ് സ്‌കോർ നേടാനും ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകാനും ഇത് അവസരമൊരുക്കും. യുഎഇയിലെ ധനകാര്യ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

You may also like