ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തന നിലവാരം വിലയിരുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിതവും വഴക്കമുള്ളതുമായ പുതിയ പരിശോധനാ രീതി പ്രഖ്യാപിച്ച് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA). പരമ്പരാഗത ഇൻസ്പെക്ഷൻ രീതികൾക്ക് പകരം കേവലം 24 മണിക്കൂർ മാത്രം മുൻകൂട്ടി അറിയിച്ച് നടത്തുന്ന സർപ്രൈസ് വിസിറ്റുകളാണ് ഇനിമുതൽ ഉണ്ടാവുക. ഇതിലൂടെ സ്കൂളുകളുടെ സാധാരണ ദിവസങ്ങളിലെ യഥാർത്ഥ അക്കാദമിക് മികവ് നേരിട്ട് മനസ്സിലാക്കാൻ സാധിക്കുമെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ആയിഷ അബ്ദുള്ള മിറാൻ വ്യക്തമാക്കി. അടുത്ത ഏപ്രിൽ മാസത്തോടെ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡക്സ് (ECI) പ്രഖ്യാപിക്കും.
പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നാലും സ്കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാനുള്ള യോഗ്യത അവരുടെ അവസാനമായി അംഗീകരിച്ച ഇൻസ്പെക്ഷൻ റേറ്റിംഗിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും നിർണ്ണയിക്കുക. പ്രധാനമായും രണ്ട് തരം വിസിറ്റുകളാണ് സ്കൂളുകളിൽ ഉണ്ടാവുക: റേറ്റിംഗിൽ മാറ്റം വരാൻ സാധ്യതയുള്ള ‘ടോട്ടൽ ക്വാളിറ്റി അഷ്വറൻസ് വിസിറ്റും’ (QA1), മുൻഗണനാ മേഖലകൾ നിരീക്ഷിക്കുന്ന ‘ക്വാളിറ്റി അഷ്വറൻസ് റിവ്യൂ വിസിറ്റും’ (QA2). വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടം, സ്കൂൾ നേതൃത്വം, പഠന ബോധന നിലവാരം, സൗകര്യങ്ങൾ, വിദ്യാർത്ഥികളുടെ സംരക്ഷണം, രക്ഷിതാക്കളുടെ പരാതികൾ എന്നീ ആറ് പ്രധാന സൂചകങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും ഇൻസ്പെക്ഷൻ സംഘം വിദ്യാലയങ്ങളിലെത്തുക.
Raneesha Razak
സ്നാപ്ചാറ്റിൽ വിറ്റ 3,000 ദിർഹത്തിന്റെ കാറിൽ നിന്ന് പ്രതിമാസം 300 വാഹനങ്ങളിലേക്ക്
ദുബായ് : വീടിന് മുന്നിലിട്ട് ഫോട്ടോയെടുത്ത് വിറ്റ ഒരൊറ്റ കാറിൽ നിന്ന് പ്രതിമാസം മുന്നൂറോളം കാറുകളുടെ വിപണനം നടത്തുന്ന പ്രമുഖ ബിസിനസ് സംരംഭത്തിലേക്ക് വളർന്ന് ‘ദീബോ’ (Dibo) എന്നറിയപ്പെടുന്ന എമിറാത്തി സംരംഭകനും പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും. കേവലം 25,000 ദിർഹത്തിന്റെ കാർ വാഷ് ബിസിനസിൽ നിന്ന് തുടങ്ങി 3,000 ദിർഹത്തിൽ താഴെ വിലയുള്ള കാറുകൾ വിറ്റ് ലളിതമായി ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ഇന്ന് ലോകത്തിൽ തന്നെ ആദ്യമായി ‘ഡ്രൈവ്-ത്രൂ കാർ സെയിൽസ്’ (drive-through car sales) എന്ന നൂതന ആശയത്തിലെത്തി നിൽക്കുകയാണ്. സുതാര്യതയും വിശ്വാസ്യതയുമാണ് ബിസിനസിന്റെ വിജയരഹസ്യമെന്ന് ദീബോ വ്യക്തമാക്കുന്നു.
മകൻ മെയ്ദിന് നേരിട്ട ഗുരുതര അപകടവും ജർമ്മനിയിലും ബാങ്കോക്കിലുമായി തുടരുന്ന ദീർഘകാല ചികിത്സയും, ചികിത്സയിലിരിക്കെ അച്ഛന്റെ വേർപാടും സൃഷ്ടിച്ച വ്യക്തിപരമായ പ്രതിസന്ധികളെ അതിജീവിച്ചാണ് അദ്ദേഹം ഈ വിജയം പടുത്തുയർത്തിയത്. അബുദാബിയിലും ദുബായിലുമായി വ്യാപിപ്പിച്ചിരിക്കുന്ന ‘ദീബോ ഇൻവെസ്റ്റ്മെന്റ് കോംപ്ലക്സ്’ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾ ഡ്രൈവ്-ത്രൂ രീതിയിൽ എത്തിച്ച്, എയർ കണ്ടീഷൻ ചെയ്ത ലോഞ്ചിലിരുന്ന് തത്സമയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കാറുകൾ പ്രദർശിപ്പിച്ചു വിൽക്കാൻ സാധിക്കും. നിശ്ചയദാർഢ്യമുള്ളവർക്ക് (People of Determination) സൗജന്യ സേവനവും മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഇളവും നൽകുന്ന ഈ സ്ഥാപനം, 3,000 ദിർഹത്തിന്റെ സാധാരണ കാറുകൾ മുതൽ 2.4 മില്യൺ ദിർഹം വിലയുള്ള അപൂർവ്വ ലംബോർഗിനി വരെയുള്ള വാഹനങ്ങളാണ് പ്രതിമാസം കൈകാര്യം ചെയ്യുന്നത്.
ഫ്ലൈദുബായ് വിമാനത്തിൽ ഭീകരാക്രമണത്തിന് ശ്രമം നടന്നതായി സ്ഥിരീകരിച്ച് യുഎഇ
ദുബായ് : സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് FZ1073 വിമാനത്തിൽ നടന്ന കോക്പിറ്റ് അക്രമ സംഭവം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണ സംഘം സ്ഥിരീകരിച്ചു. യാത്രക്കിടെ കോക്പിറ്റിൽ വെച്ച് കോ-പൈലറ്റ് (സഹപൈലറ്റ്) അടിയന്തര ആവശ്യങ്ങൾക്കുള്ള ക്രഷ് ആക്സ് (Crash axe) ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും, വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കി.
വിമാനത്തിലെ മറ്റ് ജീവനക്കാർ സമയോചിതമായി ഇടപെട്ട് അക്രമിയെ കീഴടക്കിയതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളും ബന്ധങ്ങളും കണ്ടെത്തുന്നതിനായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക സംഘവും സൗദി സുരക്ഷാ വിഭാഗവും ചേർന്നുള്ള സാങ്കേതിക, ഡിജിറ്റൽ പരിശോധനകൾ പുരോഗമിക്കുകയാണ്. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ അന്താരാഷ്ട്ര നിയമമനുസരിച്ച് കേസിന്റെ പൂർണ്ണ അന്വേഷണ ചുമതല യുഎഇ അധികൃതർക്കാണ്.
അബുദാബി : യുഎഇയിൽ 2026 ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ആഗോള ക്രൂഡോയിൽ വിപണിയിലെ വ്യതിയാനങ്ങളെ തുടർന്ന് ഒക്ടോബർ 1 മുതൽ നിലവിൽ വന്ന പുതിയ നിരക്കുകളിൽ പെട്രോളിനും ഡീസലിനും വർദ്ധനവ് രേഖപ്പെടുത്തി. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹവും (സെപ്റ്റംബറിൽ 3.80 ദിർഹം), സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 4.28 ദിർഹവുമാണ് (സെപ്റ്റംബറിൽ 3.69 ദിർഹം) പുതിയ നിരക്ക്. ഈ പ്ലസ് 91 പെട്രോളിന് 4.21 ദിർഹവും (സെപ്റ്റംബറിൽ 3.61 ദിർഹം) ഡീസലിന് ലിറ്ററിന് 4.80 ദിർഹവുമാണ് (സെപ്റ്റംബറിൽ 4.30 ദിർഹം) പുതുക്കിയ വില.
മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ചെങ്കടലിലെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും കാരണം ഈ വർഷം ഫെബ്രുവരി മുതൽ യുഎഇയിൽ ഇന്ധനവിലയിൽ 60 ശതമാനത്തോളം വർദ്ധനവുണ്ടായിരുന്നു. ജൂലൈയിൽ നിരക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ തുടർച്ചയായി വില ഉയരുകയാണ് ചെയ്തത്. പ്രതിമാസ ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് രാജ്യത്തെ പ്രവാസികളുടെയും സ്വദേശികളുടെയും കുടുംബ ബജറ്റിനെയും ദൈനംദിന യാത്രാച്ചെലവുകളെയും നേരിട്ട് ബാധിക്കും.
യുഎഇയിൽ നിർമ്മിച്ച ആദ്യത്തെ വാണിജ്യ ഉപഗ്രഹമായ ‘അൽത്തായർ-1’ വിജയകരമായി വിക്ഷേപിച്ചു
അബുദാബി : യുഎഇയിൽ നിർമ്മിച്ച ആദ്യത്തെ വാണിജ്യ ഉപഗ്രഹമായ ‘അൽത്തായർ-1’ (Altair-1) സ്പേസ് എക്സിന്റെ ട്രാൻസ്പോർട്ടർ-18 മിഷന്റെ ഭാഗമായി കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹം ലക്ഷ്യസ്ഥാനത്ത് എത്തി സിഗ്നൽ സ്വീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
- 12:14: Abu Dhabi to Dubai
- 13:43: Dubai to Abu Dhabi
- 16:43: Abu Dhabi to Dubai