Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:47 PM

ദുബായ് മെട്രോ ബ്ലൂ ലൈൻ: തുരങ്ക നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി

by Raneesha Razak

ദുബായ് : ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ തുരങ്ക നിർമ്മാണത്തിന്റെ (Tunneling) ഒന്നാം ഘട്ടം റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന്റെ ഖനന ജോലികൾ ഉദ്ഘാടനം ചെയ്ത് വെറും രണ്ട് മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
‘അൽ വുഗൈഷ’ എന്ന അത്യാധുനിക ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. ഒരു ദിവസം 30 മീറ്റർ വരെ ഖനനം നടത്താൻ ശേഷിയുള്ള ഈ യന്ത്രം, മണ്ണ് നീക്കം ചെയ്യാനും ഒപ്പം ടണലിന്റെ സുരക്ഷാ ഭിത്തികൾ സ്വയം സ്ഥാപിക്കാനും ശേഷിയുള്ളതാണ്. 2007-ൽ ആദ്യ മെട്രോ നിർമ്മാണ സമയത്ത് പ്രതിദിനം 12 മീറ്ററായിരുന്നു ഖനന വേഗതയെങ്കിൽ ഇന്ന് അത് ഇരട്ടിയിലധികമായി വർദ്ധിപ്പിക്കാൻ ദുബായിക്ക് സാധിച്ചു. 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

You may also like