Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 04:15 PM

ഫിലിപ്പീൻസിൽ ദിനാസ് ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് ശൈഖ് സുൽത്താൻ ബിൻ അഹമ്മദ്

by Raneesha Razak
യുഎഇ : ഫിലിപ്പീൻസിലെ മിൻഡാനോ ദ്വീപിലുള്ള ദിനാസ് മേഖലയിൽ പുതുക്കിപ്പണിത ദിനാസ് ഹെൽത്ത് ക്ലിനിക്ക് ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ കീഴിലുള്ള ഷാർജ ടി.വി സംപ്രേഷണം ചെയ്യുന്ന ‘അലാം വ അമാൽ’ (Alam wa Amal) പരിപാടിയുടെയും, ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെയും (SCI) സഹകരണത്തോടെയാണ് ക്ലിനിക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

You may also like