Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 04:30 PM

15കാരന്റെ ഡിജിറ്റൽ വാലറ്റിലൂടെ അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ പുറത്ത്

by Raneesha Razak
ഷാർജ: വലിയ തുകകളുള്ള ഡിജിറ്റൽ വാലറ്റ് കൈവശം വെച്ച 15 കാരനായ കൗമാരക്കാരനെ ചോദ്യം ചെയ്തതിലൂടെ നാല് അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന് ഷാർജ പൊലീസ്. ഉയർന്ന ഡിജിറ്റൽ ആസ്തിയുള്ള വ്യക്തികളെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട സംഘത്തിന്റെ നീക്കമാണ് പൊലീസ് പരാജയപ്പെടുത്തിയത്. കവർച്ച, ഹാക്കിംഗ്, മണി ലോണ്ടറിങ് എന്നിവയുമായി ബന്ധമുള്ള അന്താരാഷ്ട്ര സംഘങ്ങളുമായി കൗമാരക്കാരന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഡാർക്ക് വെബ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like