Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 04:26 PM

അബുദാബിയിൽ ബ്രെസ്റ്റ് കാൻസർ പരിശോധനകളിൽ റെക്കോർഡ് വർദ്ധനവ്

by Raneesha Razak
അബുദാബി : അബുദാബിയിൽ ബ്രെസ്റ്റ് കാൻസർ പരിശോധനകൾക്കായി എത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആരോഗ്യ ബോധവൽക്കരണ കാമ്പെയ്‌നുകളും പരിശോധനാ സൗകര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയതുമാണ് ഈ മുന്നേറ്റത്തിന് കാര്യമെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. 2025 ഒക്ടോബറിൽ 40 വയസും അതിൽ കൂടുതലുമുള്ള 5,983 സ്ത്രീകളാണ് മാമ്മോഗ്രാം പരിശോധനയ്ക്ക് വിധേയരായത്. 2024 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 377.5 ശതഗതത്തിന്റെ വർദ്ധനവാണ്.
പൊതുജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ ബോധവാന്മാരാകുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (എഡിപിഎച്ച്സി) കമ്മ്യൂണിറ്റി ഹെൽത്ത് സെക്ടർ അഡ്വൈസർ ദുർറ മുഹമ്മദ് അൽ ബ്ലൂഷി വ്യക്തമാക്കി. ഷോപ്പിംഗ് മാളുകൾ, ബ്യൂട്ടി സലൂണുകൾ, സ്‌പോർട്‌സ് വേദികൾ എന്നിവടങ്ങളിൽ മൊബൈൽ യൂണിറ്റുകൾ സജ്ജീകരിച്ച് സൗജന്യ മാമ്മോഗ്രാം പരിശോധനകൾ ലഭ്യമാക്കിയത് സ്ത്രീകൾക്ക് വലിയതോതിൽ പ്രയോജനപ്പെട്ടതായി അധികൃതർ അറിയിച്ചു.

You may also like