Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 03:22 PM

ഷാർജയിൽ പുതിയ ജഡ്ജിമാരെ നിയമിച്ചു

by Raneesha Razak
ഷാർജ: ഷാർജയിലെ കോടതികളിൽ പുതിയ ജഡ്ജിമാരെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിരി ഡിക്രി പുറപ്പെടുവിച്ചു.
കൗൺസിലർ സയീദ് ഖൽഫാൻ റാഷിദ് അൽ ഷാലി അൽ അലിലിയെ മൂന്നാം ഗ്രേഡ് അപ്പീലേറ്റ് ജഡ്ജിയായി ഡിക്രി പ്രകാരം നിയമിച്ചു. കൂടാതെ ഡോ. സുഹൈൽ അലി സയീദ് ഖലഫ് അൽ നഖ്ബി, അലി റാഷിദ് ഒബൈദ് ബിൻ ഹധാ അൽ സുവൈദി എന്നിവരെ ഗ്രേഡ് 6 പ്രൈമറി (ബി) ജഡ്ജിമാരായും നിയമിച്ചിട്ടുണ്ട്.

You may also like