4
റാസൽഖൈമ : സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും കേന്ദ്രീകരിച്ച് വ്യാജ വാഹനാീമ പോളിസികൾ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തെ റാസൽഖൈമ പോലീസ് പിടുകൂടി. വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാപകമായി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ അധികൃതർ കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പൊതുജനങ്ങളെ കബളിപ്പിച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി, ആർ.എൽ.കെ പോലീസ് ജനറൽ കമാൻഡും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് ഓപ്പറേഷൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. വിപണി വിലയേക്കാൾ അസാധാരണമാം വിധം കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് എത്തുന്ന വ്യാജ പരസ്യങ്ങളിൽ വാഹന ഉടമകളും ഡ്രൈവർമാരും വീണുപോകരുതെന്ന് പോലീസ് ആവർത്തിച്ച് ഓർമ്മിപ്പിച്ചു