Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 05:57 PM

ദുബായിൽ കുറഞ്ഞ നിരക്കിൽ ടാക്സി ബുക്ക് ചെയ്യാം

by Raneesha Razak
ദുബായ് : ദുബായിൽ ടാക്സി ബുക്ക് ചെയ്യുന്ന സമയം യാത്രയുടെ ചെലവിനെ സ്വാധീനിക്കുന്നതായി റിപ്പോർട്ട്. യാത്രാ ആപ്പുകൾ വഴി ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ഫ്ലാഗ് ഫാൾ നിരക്ക് 9 ദിർഹമാണ്. എന്നാൽ തിരക്കേറിയ ഏറ്റവും ചെലവേറിയ സമയങ്ങളിൽ ഇത് 13 ദിർഹമായി ഉയരും. കിലോമീറ്ററിന് 2.45 ദിർഹമാണ് നിരക്ക് ഈടാക്കുന്നത്.
ആപ്പുകൾക്ക് പകരം റോഡരികിൽ നിന്ന് നേരിട്ട് ടാക്സി വിളിക്കുകയാണെങ്കിൽ നിരക്ക് ഇനിയും കുറവായിരിക്കും. രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ ഫ്ലാഗ് ഫാൾ നിരക്ക് 5 ദിർഹം മാത്രമാണ്. ആപ്പ് ബുക്കിംഗിന്റെ ഏറ്റവും കുറഞ്ഞ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 4 ദിർഹത്തിന്റെ വ്യത്യാസമാണ് കാണിക്കുന്നത്.

You may also like