25
ദുബായ് : പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിൽ ആദ്യമായി ഇലക്ട്രിക് വാഹന പ്രദർശനം നടക്കുന്നു. നവംബറിൽ നടക്കുന്ന ഈ ആഗോള സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള മുന്നൂറിലധികം കമ്പനികളും സർക്കാർ വകുപ്പുകളും പങ്കെടുക്കും.
ചരിത്രപ്രധാനമായ ദുബായ് ഇന്റർനാഷണൽ ഇലക്ട്രിക് വെഹിക്കിൾ എക്സിബിഷൻ ആൻഡ് കോൺഫറൻസ് (EV World 2026) നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. വാഹന നിർമ്മാതാക്കൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവരെല്ലാം ഈ സമ്മേളനത്തിൽ ഒത്തുകൂടും.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര ഗതാഗതം ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഇതിന് ചുക്കാൻ പിടിക്കുന്നത്. വ്യവസായ രംഗത്തെ പതിനായിരത്തിലധികം വിദഗ്ധരും ഈ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.