Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

അൽ ദായിദ് ഈന്തപ്പഴ മേള ഒക്ടോബർ 8-ന്

by Raneesha Razak
ഷാർജ : ആറാമത് അൽ ദായിദ് ഈന്തപ്പഴ മേള ഒക്ടോബർ 8-ന് എക്സ്പോ അൽ ദായിദിൽ തുടക്കമാകും. യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ, ഈന്തപ്പഴ ഉത്പാദകർ, പനത്തോട്ടം ഉടമകൾ എന്നിവരെ അണിനിരത്തി നാല് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. ലേലങ്ങൾ, മത്സരങ്ങൾ, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ വിപണി വികസിപ്പിക്കുക ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ എന്നിവ മേളയുടെ പ്രധാന ആകർഷണമായിരിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (SCCI) നേതൃത്വത്തിൽ ഒക്ടോബർ 11 വരെയാണ് മേള നടക്കുന്നത്. പ്രീമിയം ഇനം യു.എ.ഇ ഈന്തപ്പഴങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക വിപണിയും ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന ലേലങ്ങളും മേളയിൽ ഉണ്ടായിരിക്കും. ആധുനിക കൃഷിരീതികൾ, ഈന്തപ്പന പരിപാലനം, ഓർഗാനിക് ഫാമിംഗ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധരുടെ ശില്പശാലകളും കർഷകർക്കായി സംഘടിപ്പിക്കും.

You may also like