8
ദുബായ് : ശരീരത്തിൽ ചുവന്ന രക്തകോശങ്ങളുടെ അളവ് അമിതമായി വർദ്ധിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്ന പോളിസിതേമിയ വെറ (polycythemia vera) എന്ന അപൂർവ്വ രക്ത രോഗബാധിതരായ മുതിർന്നവർക്കായി പുതിയ മരുന്ന് യു.എ.ഇ അംഗീകരിച്ചു. രാജ്യത്തെ രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് (EDE) ‘മിംറിലോ’ (MIMRYLO – rusfertide) എന്ന പുതിയ മരുന്നിന് അനുമതി നൽകിയത്. ഈ മരുന്ന് അംഗീകരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇതോടെ യു.എ.ഇ മാറി. ശരീരത്തിൽ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന ചുവന്ന രക്തകോശങ്ങളുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ ചികിത്സാ രീതി.