10
അബുദാബി : മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (MENAFATF) പ്രസിഡൻസിയുടെ ഭാഗമായി, തട്ടിപ്പുകളെയും അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിനെയും കുറിച്ച് പഠിക്കുന്നതിനായി പ്രാദേശിക പദ്ധതിക്ക് രൂപം നൽകാൻ യു.എ.ഇ. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് പ്രസിഡന്റ് ഹമിദ് സൈഫ് അൽ സഅബിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി അഡ്നെക് സെന്ററിൽ പുരോഗമിക്കുന്ന 15-ാമത് യു.എൻ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തട്ടിപ്പുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടാക്കാനും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അബുദാബിയിൽ നടക്കുന്ന അടുത്ത പ്ലീനറി മീറ്റിംഗിൽ ഈ നിർദ്ദേശം ഔദ്യോഗികമായി അവതരിപ്പിക്കും.