Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:54 PM

കേസ് പരിശോധനയ്ക്ക് ഏജന്റിക് എഐയുമായി യു.എഇ മന്ത്രാലയം

by Raneesha Razak
അബുദാബി : അബുദാബി ദേശീയ പ്രകടന കേന്ദ്രമായ അഡ്നെക് സെന്ററിൽ (ADNEC) പുരോഗമിക്കുന്ന 15-ാമത് യു.എൻ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിൽ, പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം അവതരിപ്പിച്ച് യു.എഇ നീതിന്യായ മന്ത്രാലയം. വിചാരണയ്ക്ക് മുമ്പുള്ള കേസ് വിശകലനവും തെളിവുകളുടെ സംഗ്രഹവും പരമ്പരാഗതമായി എടുത്തിരുന്ന 18 പ്രവൃത്തിദിനങ്ങളിൽ നിന്ന് വെറും 2 മണിക്കൂറായി കുറയ്ക്കാൻ പുതിയ ‘ഏജന്റിക് എഐ’ (Agentic AI) സംവിധാനത്തിന് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആയിക്കണക്കിന് പേജുകളുള്ള രേഖകളും തെളിവുകളും പരിശോധിക്കാൻ ജഡ്ജിമാർ പരമ്പരാഗതമായി 18 ദിവസത്തോളം മാറ്റിവെക്കേണ്ടി വന്നിരുന്നു. ഒമ്പത് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ വികസിപ്പിച്ചെടുത്ത ഈ വലിയ ഭാഷാ മാതൃക (LLM), 22,000-ത്തിലധികം നിയമപരമായ രേഖകളിൽ പരിശീലിപ്പിക്കുകയും 10,000 ചരിത്രപരമായ കേസ് ഫയലുകളിൽ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യു.എഇയുടെ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
എങ്കിലും, ഈ സംവിധാനം പൂർണ്ണമായും ഒരു സഹായ സംവിധാനം മാത്രമാണെന്നും ജുഡീഷ്യൽ സ്വാതന്ത്ര്യവും മനുഷ്യന്റെ മേൽനോട്ടവും പൂർണ്ണമായി നിലനിർത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ജഡ്ജിമാർക്ക് കൃത്യമായ സംഗ്രഹങ്ങളും കേസ് വിവരങ്ങളും നൽകാൻ എഐ സഹായിക്കുമെങ്കിലും അന്തിമ തീരുമാനം എടുക്കാനുള്ള പൂർണ്ണ അധികാരം ജഡ്ജിമാർക്ക് മാത്രമായിരിക്കും.

You may also like