17
ദുബായ് : അബുദാബി ആസ്ഥാനമായുള്ള എയ്റോസ്പേസ് കമ്പനിയായ ‘സനാദ്’ (Sanad), അൽ ഐനിൽ ആരംഭിക്കുന്ന പുതിയ ജി.ടി.എഫ് (GTF) എഞ്ചിൻ മെയിന്റനൻസ് സെന്ററിനായി ആയിരത്തിലധികം ടെക്നീഷ്യൻമാരെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കി. കമ്പനിയുടെ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ കാഷിഷ് കോഹ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സർവ്വകലാശാലകൾ, ട്രെയിനി പ്രോഗ്രാമുകൾ, ഓൺ-ദി-ജോബ് പരിശീലനം എന്നിവയിലൂടെ യു.എ.ഇയിൽ തന്നെ ഈ തൊഴിലാളികളെ വളർത്തിയെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വിദഗ്ദ്ധരായ വ്യോമയാന തൊഴിലാളികളുടെ ക്ഷാമം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
2028-ൽ പ്രവർത്തനം ആരംഭിക്കുന്ന ജി.ടി.എഫ് എഞ്ചിൻ എം.ആർ.ഒ സെന്ററിനും, 2030-ഓടെ പ്രവർത്തനക്ഷമമാകുന്ന 480 ദശലക്ഷം ദിർഹം ചെലവ് വരുന്ന റിപ്പയർ സെന്റർ ഓഫ് എക്സലൻസിനുമായാണ് ഈ വിപുലീകരണം.