Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

റൂയ കരിയേഴ്സ് 2026: ആർ.ടി.എയുടെ യാത്രാ നിർദ്ദേശം പുറത്തിറങ്ങി

by Raneesha Razak
ദുബായ് : വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന റൂയ കരിയേഴ്സ് 2026 (Ru’ya Careers 2026) മേള സന്ദർശിക്കുന്നവർക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മെട്രോ, പാർക്കിങ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സുഗമമായ യാത്രയ്ക്കായി പൊതുഗാനുഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ആർ.ടി.എ അഭ്യർത്ഥിച്ചു.
സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസങ്ങളിലായാണ് ഈ കരിയർ മേള നടക്കുന്നത്. 23-ൽ അധികം മേഖലകളെ പ്രതിനിധീകരിച്ച് 150-ലധികം തൊഴിൽ ദാതാക്കളും സർവ്വകലാശാലകളും സർക്കാരു സ്ഥാപനങ്ങളും വ്യവസായ പങ്കാളികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

You may also like