Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:16 PM

ദുബായിൽ സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്

14 കാരറ്റ് സ്വർണം ഗ്രാമിന് 300 ദിർഹമായി കുറഞ്ഞു

by Raneesha Razak
ദുബായ് : ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ആഗോള വിപണിയിൽ ഊർജ്യവില ഉയർന്നതും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന ആശങ്കയും സ്വർണ്ണവിലയിൽ ഇടിവിന് കാരണമായി. വാരാന്ത്യത്തിൽ സ്വർണ്ണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
യു.എ.ഇയിൽ തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണ്ണവില താഴ്ന്ന നിലയിലാണുള്ളത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 505.50 ദിർഹത്തിനാണ് വ്യാപാരം നടക്കുന്നത് (മുൻ ദിവസത്തെ ക്ലോസിങ് വില 516.50 ദിർഹം, ഒറ്റരാത്രികൊണ്ട് 11 ദിർഹത്തിന്റെ കുറവ്). 22 കാരറ്റ് സ്വർണം 468 ദിർഹത്തിനും, 14 കാരറ്റ് സ്വർണം ഗ്രാമിന് 300 ദിർഹത്തിനുമാണ് വിപണിയിൽ ലഭ്യമാകുന്നത്.

You may also like