13
യുഎഇ : ആഫ്രിക്കയിലെ ഇബോള വ്യാപനം തടയുന്നതിനും ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി യുഎഇ 10 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് യുഎഇ എയ്ഡ് ഏജൻസി വഴി ഈ തുക അനുവദിച്ചത്.
ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് യു.എസ് വിളിച്ചുചേർത്ത അന്താരാഷ്ട്ര യോഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് യുഎഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമീരി വ്യക്തമാക്കി. ഇബോള പ്രതിരോധത്തിന്റെ ഭാഗമായി ഇതിനോടകം 150 ടണ്ണിലധികം സഹായങ്ങളും അവശ്യവസ്തുക്കളും ബാധിത പ്രദേശങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.