Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:40 PM

ഉഗാണ്ടൻ പൗരന്മാർക്കുള്ള ഇബോള യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ

by Raneesha Razak
അബുദാബി : ഉഗാണ്ടയിൽ ഇബോള രോഗവ്യാപനം അവസാനിച്ചതായി ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ കാലയളവിനു ശേഷം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ഉഗാണ്ടൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ യാത്രാ നിയന്ത്രണങ്ങളിൽ യു.എ.ഇ ഇളവ് പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സമിതി (NCEMA), ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) എന്നിവ സംയുക്തമായാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
അതേസമയം, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിലവിലുള്ള പകർച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് അവിടങ്ങളിലെ പൗരന്മാർക്കായുള്ള മുൻകരുതൽ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും യു.എ.ഇ അറിയിച്ചു.

You may also like