Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:40 PM

അടുത്ത 5 വർഷത്തേക്ക് ക്രൈമിനെ നേരിടാൻ വേൾഡ് ലെവൽ മാസ്റ്റർപ്ലാനുമായി അബുദാബി

by Raneesha Razak
അബുദാബി : അടുത്ത അഞ്ച് വർഷത്തേക്ക് കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പുതിയ ആഗോള റോഡ്‌മാപ്പായ ‘അബുദാബി പ്രഖ്യാപനത്തിന്റെ’ കരട് രൂപം അംഗീകരിച്ചു. 15-ാമത് യുഎൻ കുറ്റകൃത്യ തടയൽ, ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണിത്.
18 ആർട്ടിക്കിളുകളും 67 പാരഗ്രാഫുകളും അടങ്ങിയതാണ് ഈ കരട് പ്രഖ്യാപനം. പ്രതിരോധവും സുസ്ഥിരതയും, നീതിയും നിയമവാഴ്ചയും, മാറിക്കൊണ്ടിരിക്കുന്ന ക്രിമിനൽ ഭീഷണികൾ, നവീന ആശയങ്ങളും സഹകരണവും എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രായോഗിക പരിഹാരങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, വിദഗ്ധർ എന്നിവർ ഈ കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്.

You may also like