Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:24 PM

ഗാസയ്ക്കായി 10 ദശലക്ഷം ഭക്ഷണപ്പൊതികൾ തയ്യാറാക്കി ദുബായ്

by Raneesha Razak
ദുബായ് : ഗാസ മുനമ്പിലെ ജനങ്ങൾക്കായി പത്ത് ദശലക്ഷത്തിലധികം (ഒരു കോടിയിലധികം) ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്ന പുതിയ ജീവകാരുണ്യ പദ്ധതിക്ക് ദുബായിൽ തുടക്കമായി. ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്മരണാർത്ഥം ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സും ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3’യുമായി സഹകരിച്ചാണ് ഈ കാരുണ്യ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ സബീൽ ഹാൾ 2-ൽ ഭക്ഷണപ്പൊതികൾ തയ്യാറാക്കലും പാക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ഗാസയിലെ ജനങ്ങൾക്ക് വലിയ തോതിൽ ഭക്ഷ്യസഹായം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യു.എ.ഇയുടെ തുടർച്ചയായ മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഉദ്യമമെന്നും, പലസ്തീൻ ജനതയ്ക്ക് ആവശ്യമായ പിന്തുണയും സഹായവും എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

You may also like