Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:59 PM

ദുബായിൽ 2,395 കെട്ടിട നിയമലംഘനങ്ങൾ കണ്ടെത്തി ദുബായ് മുനിസിപ്പാലിറ്റി

by Raneesha Razak
ദുബായ് : ദുബായ് എമിറേറ്റിലെ വിവിധ റെസിഡൻഷ്യൽ മേഖലകളിൽ ഈ വർഷം ആരംഭിച്ചത് മുതൽ നടത്തിയ 16,000-ലധികം പരിശോധനകളിൽ 2,395 കെട്ടിട, ഒക്യുപ്പൻസി നിയമലംഘനങ്ങൾ ദുബായ് മുനിസിപ്പാലിറ്റി കണ്ടെത്തി. അനധികൃത നിർമ്മാണങ്ങളും മറ്റ് ചട്ടലംഘനങ്ങളും തുടക്കത്തിൽ തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് അൽ വർഖയിലെ 800 പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.
കണ്ടെത്തിയ നിയമലംഘനങ്ങളിൽ 451 എണ്ണം പൂർണ്ണമായും പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി. 1,478 കേസുകളിൽ തിരുത്തൽ നടപടികൾ പുരോഗമിക്കുകയാണ്. ബാക്കിയുള്ള 466 കേസുകളിൽ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നഗരത്തിന്റെ തനിമ നിലനിർത്താനും പൊതുജനസുരക്ഷ ഉറപ്പാക്കാനുമാണ് ഈ പരിശോധനകൾ നടത്തുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ബിൽഡിംഗ് റെഗുലേഷൻ ആന്റ് പെർമിറ്റ്സ് ഏജൻസി സി.ഇ.ഒ മർയം ഒബൈദ് അൽ മുഹൈരി വ്യക്തമാക്കി. ബാച്ചിലർമാരെ അനധികൃതമായി താമസിപ്പിക്കൽ, ഒരു യൂണിറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കൽ, പെർമിറ്റില്ലാത്ത നിർമ്മാണങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ ലംഘനങ്ങൾ.

You may also like