Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:19 PM

യു.എൻ. ക്രൈം കോൺഗ്രസിന് അബുദാബിയിൽ തുടക്കം

by Raneesha Razak
അബുദാബി : ലോകം ഉറ്റുനോക്കുന്ന 15-ാമത് യുണൈറ്റഡ് നേഷൻസ് ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോൺഗ്രസിന് (UN Crime Congress) അബുദാബി അഡ്നെക് സെന്ററിൽ ഔദ്യോഗിക തുടക്കം. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 1 വരെയാണ് ആഗോള സമ്മേളനം നടക്കുന്നത്. 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനത്തിനാണ് യുഎഇ ആതിഥേയത്വം വഹിക്കുന്നത്.
97-ലധികം രാജ്യങ്ങളിൽ നിന്നുള്ള 32-ൽ പരം ജസ്റ്റിസ്, ഇൻ്റീരിയർ മന്ത്രിമാരുൾപ്പെടെ 5,000-ത്തോളം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനൊപ്പം ക്രിമിനൽ നീതിന്യായ വ്യവസ്ഥകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ദുരുപയോഗം ചെറുക്കുക എന്നിവയാണ് ഈ വർഷത്തെ പ്രധാന ചർച്ചാവിഷയങ്ങൾ. ശുപാർശകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക നടപടികളിലേക്ക് കടക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് യു.ഇ.ഇ നീതികാര്യമന്ത്രിയും ഫെഡറൽ ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല സുൽത്താൻ ബിൻ അവദ് അൽ നുഐമി വ്യക്തമാക്കി. സുരക്ഷയും നീതിയും പങ്കാളിത്ത ഉത്തരവാദിത്തങ്ങളാണെന്നും അന്താരാഷ്ട്ര സഹകരണത്തിലൂടെ മാത്രമേ അതിർത്തി കടന്നുള്ള വെല്ലുവിളികളെ നേരിടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like