Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

ദുബായ് വനിതാ സംരംഭക തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

by Raneesha Razak
 തിരുവനന്തപുരം : വിസ തട്ടിപ്പ് കേസിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി വനിതാ സംരംഭക തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ. ഇമ്മിഗ്രേഷൻ സർവീസ് കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ പി.എം.എസിനെയാണ് വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിൽ വെച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദുബായിൽ നിന്ന് എത്തിയ ഇവർക്കെതിരെ എറണാകുളം പാലാരിവട്ടം പൊലീസ് ലുക്ക് ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ആദ്യം ഇവരെ തടഞ്ഞുവെച്ചത്. തുടർന്ന് തിരുവനന്തപുരം എയർപോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് കേസ് അന്വേഷിക്കുന്ന പാലാരിവട്ടം പൊലീസിന് കൈമാറി.

You may also like