Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:53 PM

അൽഐനിൽ ശൈഖ് ഷാഖ്ബൂത് ബിൻ സുൽത്താൻ തെരുവിൽ ഭാഗിക ഗതാഗത നിയന്ത്രണം

by Raneesha Razak
ദുബായ് : അൽഐനിലെ ശൈഖ് ഷാഖ്ബൂത് ബിൻ സുൽത്താൻ തെരുവിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി മൊബിലിറ്റി അറിയിച്ചു. റോഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ട് വരികളാണ് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നത്.
സെപ്റ്റംബർ 25 വെള്ളിയാഴ്ച രാത്രി 11:45 മുതൽ 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം നിലവിലുണ്ടാവുക. ശൈഖ് ഷാഖ്ബൂത് ബിൻ സുൽത്താൻ തെരുവിന്റെ വലതുവശത്തുള്ള രണ്ട് വരികളാണ് അടച്ചിടുന്നത്. അതേസമയം, മറ്റ് വരികളിലൂടെയുള്ള ഗതാഗതം പതിവുപോലെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഖലീഫ ബിൻ സായിദ് തെരുവുമായുള്ള ഇന്റർചേഞ്ചിന് സമീപം, സായിദ് റോഡിലേക്കുള്ള ഭാഗത്താണ് ഗതാഗത തടസ്സമുണ്ടാവുക. ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രികർ മുൻകരുതൽ സ്വീകരിക്കണമെന്നും, യാത്രാസമയം കൂടുതൽ കരുതി യാത്ര തിരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

You may also like